സ്നേഹികള്‍ക്കൊരു അക്ഷരോദ്യാനം

സ്നേഹികള്‍ക്കൊരു അക്ഷരോദ്യാനം
പൊടുന്നനേ പൂക്കുന്ന പൂക്കള്‍

I miss my time.!

അറിയാതെ ചില നേരങ്ങളില്‍ ഞാന്‍ കാലത്തെ മറക്കുന്നു,
ഒരു സ്വപ്നത്തിന്റെ നിശബ്ധമായ് സംഗീതം പോലെ
ആ മറവിയില്‍ ഞാന്‍ അലിഞ്ഞു ചേരുന്നു,
അലിഞ്ഞലിഞ്ഞു ഇല്ലാതാകുമ്പോള്‍
അറിയാതെ നീയും എന്റെമറവിയില്‍ ഓര്‍മയുടെ മഞ്ഞുകാലമാകുന്നു...
ഇന്നലെകള്‍ ഇന്നിന്റെ വിരിമാറിലേക്ക്
യാത്ര ചെയ്യുമ്പോള്‍ഞാന്‍ അറിയാതെ പോകുന്ന ചില സത്യങ്ങളുണ്ട്
എനിക്ക് നഷ്ട്ടമാകുന്ന ചില സമയകാലങ്ങള്‍,
ആ കാലത്തിന്റെ ഇടവഴികളിളുടെ
ഞാന്‍ ഞാന്‍ മാത്രമായി അകലേക്ക് മറയുമ്പോള്‍
ഒരു പിന്‍ വിളിക്കായ് എന്റെ കാതുകളുംഒരു പിന്‍ നടതതിനായി എന്റെ പാദങ്ങളും കൊതിക്കുന്നു,
എനിക്ക് മാത്രമാകുന്ന കാലത്തിനായി
ഞാന്‍ കാത്തിരിക്കുന്നു...
ഇത് പ്രണയാന്വേഷകന്റെ അന്വേഷണ വഴിയിലെ ചില വലിയ 'ചെറിയ' കാര്യങ്ങള്‍. ഞാനും നീയും പരസ്പരം പറഞ്ഞതും പറയാത്തതുമായ കാര്യങ്ങള്‍ വളരെ ചുരുക്കി പറയുകയാണിവിടെ. ചുരുക്കി പറയാന്‍ കാരണം ഞാന്‍ പറയുന്നത് പലതും കേള്‍ക്കാന്‍ നിനക്ക് സമയമില്ലലോ...

ഫലസ്തീന്റെ ആയുധം


ഉറക്കം വരാതെ ഉറങ്ങാന്‍ കിടന്നു
ഉറങ്ങും മുന്‍പേ ഉണര്‍ന്നു
പുറത്ത് പേമാരി പെയ്യുന്ന ശബ്ദം
പുറത്തിറങ്ങി നോക്കി ഞാന്‍

ഒരു ബോംബ് വര്ഷം
കാറ്റിന് ചോരയുടെ ഗന്ധം
അകത്തു കയറി കൊച്ചു മോനെ വിളിച്ചു
അവന്‍ കണ്ണ് തിരുമ്മി ഉണര്‍ന്നു

സഞ്ചിയില്‍ കുറച്ചു കല്ല്‌ വാരിയിട്ടു
മോന്‍റെ കയ്യില്‍ കൊടുത്തു
അവനെ നെഞ്ചോടു ചേര്‍ത്ത്
കാതില്‍ ഇങ്ങനെ മന്ത്രിച്ചു

പോകു പ്രിയ പുത്രാ....
നിനക്കായി ജൂതന്റെ ടാന്കുകള്‍
ചീറി പൊളിക്കുന്നു
ചെറു കല്ലുകള്‍ കൊണ്ട് നീ മറുപടി പറയു

കാണാം നാളെ സ്വര്‍ഗത്തില്‍ വെച്ച്
രക്തസാക്ഷ്യം നിനക്കുള്ളതാണ്
പോകു പ്രിയ പുത്രാ...

ഇന്തിഫാദ.... ഇന്തിഫാദ....
അവസാന ജൂതനും കീഴടങ്ങും വരെ
ഇന്തിഫാദ....

ഒരു വരിയെങ്കിലും..

എന്‍റെ വിസര്‍ജ്ജ്യങ്ങളോട് അറപ്പില്ലാതെ
അടുപ്പം കുടിയവള്‍..
എന്‍റെ മൂക്കൊലിപ് മൃദുലമായി

തുടച്ചു തന്നവള്‍..

വിരലുകൊണ്ട് എന്‍റെ പല്ലുകളെ

വെളുപ്പിച്ചവള്‍..
അങ്ങനെയങ്ങനെ എന്നെ

ഞാനാക്കിയവല്‍ ..

പൊക്കിള്‍ കൊടിയില്‍ നിന്ന്

വേര്‍പ്പിരിഞ്ഞത് മുതല്‍
എന്നോടൊപ്പം കുടിയവള്‍..
ഇന്ന് കണ്ട കാമുകിക്കും ഗേള്‍ ഫ്രെണ്ടിനും

ആയിരം വരികളെയുതി..

ഉമ്മയ്ക്ക് വേണ്ടി ഒരു വരിയെങ്കിലും
ഉമ്മാ...
ഉമ്മയാനെന്റെ ജീവന്‍..

ലുക്കുവിന്റെ ലോകം


രാജാവിന്റെതല്ല അടിമകളുടെ ലോകം,
വേട്ടകാരന്റതല്ല ഇരകളുടെ ലോകം,
വെളുതവന്റേതല്ല കറുത്തവന്റെ ലോകം,
നിഷ്പക്ഷമല്ലീ ലോകം,
നീതിയുടെ പക്ഷം..
അതെ ഇതൊരു അതിരില്ലാത്ത ലോകം
പ്രണയിക്കുന്നവരുടേതല്ല പ്രണയാന്വേഷകരുടെ ലോകം..
വിപ്ലവ വായാടികളുടേതല്ല വിമോചന പോരാളികളുടെ ലോകം..
മറവിയുടേതല്ല ഓര്മപെടുതലിന്റെ ലോകം..
അതെ ചങ്ങാതി,
കോലം മാറുന്ന ലോകത്തിനൊരു തിരുത്താകാം നമ്മുക്ക്.