സ്നേഹികള്‍ക്കൊരു അക്ഷരോദ്യാനം

സ്നേഹികള്‍ക്കൊരു അക്ഷരോദ്യാനം
പൊടുന്നനേ പൂക്കുന്ന പൂക്കള്‍

എന്‍റെ ചോര തിളക്കുന്നു

എന്‍റെ ചോര തിളക്കുന്നു. ഒരു പതിറ്റാണ്ട് കഴിഞ്ഞു ഇന്നും അത് തിളച്ചു മറിയുന്നു. 2011 ഫെബ്രുവരി 7 തിങ്കളാഴ്ച രാത്രി ഞാനിത് എഴുതുമ്പോള്‍ കേരളത്തിലെ, ഇന്ത്യയിലെ, ലോകത്തിലെ മുഴുവന്‍ യുവതി യുവാക്കളുടെയും രക്തം തിളക്കുന്നുണ്ടാവും. പക്ഷെ, പലര്‍ക്കും കാരണങ്ങള്‍ പലതാകാം. തിരക്ക് പിടിച്ച ജീവിത യാത്രയില്‍ ഇടയ്ക്കിടെ നമ്മെ ഞെട്ടിപ്പിക്കുന്ന ദുരന്തങ്ങള്‍ അല്പം പോലും ഹൃദയത്തില്‍ തങ്ങി നില്‍ക്കാതെ അവയെല്ലാം മറവിയുടെ മാറാലകള്‍ മൂടുമ്പോള്‍ വീണ്ടും ഒരു ദുരന്തം കൂടി കാലം നമ്മുക്ക് സമ്മാനിക്കുന്നു എന്നിട്ടും നമ്മള്‍ പഠിക്കുന്നില്ല അല്ലെങ്കില്‍ നമ്മുക്ക് അതൊരു പാഠമാകുന്നില്ല. രാജ്യം മുഴുക്കെ ദുരന്തങ്ങള്‍ വാര്‍തയല്ലാതാകുന്ന കാലം അടുത്ത് തുടങ്ങി. കാരണം വാര്‍തയെന്നാല്‍ പുതിയത് എന്നാണല്ലോ...
അങ്ങനെ ഒരു ദിവസം ഞാന്‍ ഉറക്കെ വിളിച്ചു പറഞ്ഞു "എന്‍റെ ചോര തിളക്കുന്നു" എന്ന്. ചിലര്‍ അതിനോട് മൗനമായി പ്രതികരിച്ചു മറ്റു ചിലര്‍ അതിനു തമാശ രൂപേണ ഇങ്ങനെ മറുപടികള്‍ നല്‍കി.
"കുറച് കോഫി പൌടരും അല്‍പ്പം പഞ്ചസാരയും ചേര്‍ത്താല്‍ നമുക്ക് ബ്ലഡ് കോഫി കിട്ടും"
"കുറച് ഐസ് ഇട് വേഗം"
"എങ്കില്‍ കുറച് പഞ്ചസാരയും ചായപ്പൊടിയും ഇടു...പഞ്ചാര കുറച് മതി..അത് already ഉണ്ടല്ലോ"
"അതില്‍ കുറച് വെള്ളം ഒഴിച്ചോ"
"പാര്‍ട്ടി മീറ്റിംഗ് കഴിഞ്ഞോ?"
ചിലര്‍ ഇങ്ങനെ മറുപടി നല്‍കി.
"എന്റെയും ചോര തിളക്കുന്നു"
"എനിക്കും രക്തം തിളക്കുന്നു"
മറ്റു ചിലര്‍ ഇങ്ങനെ ചോദിച്ചു.
"എന്തിനു"?
"എന്താ പ്രശ്നം?"
"കാരണം പറ സുഹ്ര്തെ.."
അവരോടും നിങ്ങളോടും മറുപടിയായി ഒരു ചോദ്യം മാത്രം.
നാട് നന്നാവുമോ??

ഓരോ പകലുകള്‍
പിറക്കുമ്പോഴും പത്രതാളുകളില്‍
എന്‍റെ ചോര തിളപ്പിക്കാനുള്ള
വിറകുണ്ടാകും ..!