സ്നേഹികള്‍ക്കൊരു അക്ഷരോദ്യാനം

സ്നേഹികള്‍ക്കൊരു അക്ഷരോദ്യാനം
പൊടുന്നനേ പൂക്കുന്ന പൂക്കള്‍

ENGLISH MEDIUM

കണ്ണീരൊലിപ്പിച്ച്
മൂക്കള മേല്‍ചുണ്ടില്‍ പരത്തി
നിഷ്കളങ്കനായി അവന്‍ കരഞ്ഞു,
ഇംഗ്ളീഷ് മാത്രം സംസാരിക്കണമെന്ന്
ടീച്ചര്‍ പറഞ്ഞതായി അവന്‍ അറിഞ്ഞു,
പുസ്തകസഞ്ചി നെഞ്ചോട്
ചേര്‍ത്തു പിടിച്ചു
പല്ലുകള്‍ കടിച്ചു പിടിച്ചു
കണ്ണുകള്‍ ഇറുക്കിയടച്ചു,
May I go to toilet?
എന്ന വാചകമറിയാത്തതിനാല്‍
എല്ലാം ട്രൌസറില്‍ ഭദ്രം !!..