സ്നേഹികള്‍ക്കൊരു അക്ഷരോദ്യാനം

സ്നേഹികള്‍ക്കൊരു അക്ഷരോദ്യാനം
പൊടുന്നനേ പൂക്കുന്ന പൂക്കള്‍

കേളുവും ആലിയും പിന്നെ നമ്മളും.


സിനിമകള്‍ക്കും സിനിമാപ്രേമികള്‍ക്കും ഒട്ടും കുറവില്ലാത്ത നാടാണ് നമ്മുടേത്. പക്ഷെ, നല്ല സിനിമകള്‍ ഉണ്ടാകുന്നില്ല എന്ന പതിവ് പരാതിയും നമ്മള്‍ പറയുന്നു. തിയ്യറ്ററുകളില് നിന്ന് സിനിമ കണ്ടിറങ്ങുന്നവര്‍ എന്ത് നേടുന്നു എന്ന് ചോദിച്ചാല്‍ പലര്‍ക്കും കൃത്യമായ മറുപടി ഇല്ല. ഒരു സിനിമ പുറത്തിറങ്ങി ആദ്യ ദിവസം തന്നെ കിട്ടുന്ന റിപ്പോര്‍ട്ട് അനുസരിച്ചിരിക്കും ആ സിനിമയുടെ വിജയവും പരാജയവും. അങ്ങനെ വരുന്ന റിപ്പോര്‍ട്ടുകള്‍ കണ്ടും കേട്ടും നമുക്കൊരു സിനിമ കാണരുത് , അല്ലെങ്കില്‍ അതൊരു തല്ലിപ്പൊളി ചിത്രമാണ് എന്ന തിരുമാനമെടുക്കാന്‍ കഴിയില്ല. കാരണം അജണ്ടകള്‍ വെച്ചുകൊണ്ട് ചര്‍ച്ചകളും റിപോര്ടുകളും തയ്യാറാക്കുന്ന മാധ്യമങ്ങളാണ് നമുക്ക് ചുറ്റുമുള്ളത്.
ആഴ്ചകള്‍ക്ക് മുന്‍പിറങ്ങിയ ഉറുമി എന്ന ചരിത്ര സിനിമയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ചരിത്ര പശ്ചാത്തലമുള്ള അല്ലെങ്കില്‍ ചരിത്രം പറയുന്ന നിരവധി സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ അതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു ഉറുമിയുടെ അവതരണം. സാധാരണ ഇത്തരം ചിത്രങ്ങള്‍ ചരിത്രത്തിലൂടെ മാത്രം സഞ്ചരിക്കുമ്പോള്‍ ഈ സിനിമ വര്‍ത്തമാനത്തില്‍ നിന്ന്‍ ചരിത്രത്തിലേക്ക് സഞ്ചരിക്കുകയാണ്. മാത്രമല്ല മലയാളത്തില്‍ നിര്‍മിച്ചിട്ടുള്ള മിക്ക ചരിത്ര സിനിമകളും സവര്‍ണ താല്‍പര്യങ്ങള്‍ക്കനുസരിച് ചരിത്രത്തെ വളചോടിക്കുന്നവയായിരുന്നു.
സന്തോഷ്‌ ശിവന്‍ സംവിധാനം ചെയ്ത ഉറുമിയെക്കുറിച് മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന ചര്‍ച്ചകള്‍ കേവലം സാങ്കേതികത നിറഞ്ഞത് മാത്രമായിരുന്നു. ഒരു ചായാഗ്രാഹകന്‍ സംവിധായകനായി എന്നുള്ളതായിരുന്നു അതില്‍ പ്രധാനമായും മുഴച്ചു നിന്നത്. സിനിമയുടെ ചെറിയ ചെറിയ ന്യൂനതകളെ തിരഞ്ഞു പിടിച് ചൂണ്ടി കാണിച്ച ചര്‍ച്ചയെ വഴി തിരിച്ചു വിടുകയായിരുന്നു മാധ്യമ ഭീമന്മാര്‍ എന്ന്‍ സിനിമ കണ്ടിറങ്ങിയപ്പോള്‍ മനസിലായി. ഈ ചര്‍ച്ചകള്‍ ശ്രദ്ധിച്ചത് കൊണ്ട് സിനിമ കാണാന്‍ മടിച്ചു നിന്ന് ഒടുവില്‍ വൈകിയാണെങ്കിലും ആ പോരാട്ടം കണ്ടു.
മഹാനെന്നും കച്ചവടക്കാരനെന്നും നമ്മളെ പറഞ്ഞു പഠിപ്പിച്ച കുരിശു യുദ്ധത്തിനിറങ്ങി പുറപ്പെട്ട കള്ളനും കൊള്ളക്കാരനുമായ വാസ്കോഡ ഗാമയില്‍ നിന്ന് പിറന്ന മണ്ണിനെ രക്ഷിക്കാന്‍ വേണ്ടി പൊരുതുന്ന കേളുവും ഉറ്റചങ്ങാതി ആലിയും ചേര്‍ന്ന് നടത്തുന്ന ഐതിഹാസികമായ പോരാട്ടങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ചരിത്രത്തിന്റെ പുറമ്ബോക്കുകളിലേക്ക് തള്ളിമാറ്റപ്പെട്ട കേളുവും ആലിയും എന്ന്‍ രണ്ടു ചരിത്ര പുരുഷന്മാര്‍. ഈ വീരചരിതം കേട്ട അതില്‍ നിന്ന്‍ ആവേശം ഉള്‍കൊണ്ട് നവ കൊളോണിയല്‍ ശക്തികള്‍ക്കെതിരെയും നമ്മുടെ മണ്ണും മലയും കടലും പുഴയും സാമ്രാജ്യത്വ കുത്തകള്‍ക്ക് പണയം വെക്കാന്‍ കൂട്ട് നില്‍ക്കുന്ന ഭരണകൂട നബുംസകങ്ങല്‍ക്കെതിരെയും തിരിയുന്ന വര്‍ത്തമാനകാല യുവത്വതിലാണ് സിനിമ അവസാനിക്കുന്നത്. ചരിത്രത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ചരിത്രം സൃഷ്ട്ടിക്കാന്‍ മുന്നോട്ട് പോകുക എന്ന്‍ ഒരു വിപ്ലവകരമായ സന്ദേശമാണ് ഉറുമി നല്‍കുന്നത്.
ബഹുരാഷ്ട്ര കുത്തകകള്‍ നമ്മുടെ മണ്ണ് വിലക്ക് വാങ്ങാന്‍ വരുമ്പോള്‍ നില നില്‍പ്പിനു വേണ്ടി അവരെ എതിര്‍ക്കുന്നവരെ മാവോവാദികളും നക്സലെറ്റുകളുമ് തീവ്രവാദികളുമാക്കി മുദ്രകുത്തുന്ന ഭീരുത്വത്തെ ചോദ്യം ചെയ്യുകയാണ് ഉറുമി. പുതിയ കാലത്തിന്റെ പോരാളികള്‍ സ്വാതന്ത്രത്തിനു കാവലോരുക്കുമ്പോള്‍ ആലി പറഞ്ഞതോര്‍ക്കുക "ഈ മണ്ണിനു വേണ്ടി രക്തം നല്‍കിയ നമ്മളെ ആരും ഓര്‍ക്കില്ല, ചരിത്രം പോലും". കേളുവിന്റെയും ആലിയുടെയും വാക്കുകള്‍ നമ്മുക്ക് കരുത്ത് പകരട്ടെ.
"നമ്മുടെ ജാതി പോരാട്ടമാണ്, നമ്മുടെ ജാതകം പോരാളിയുടേതും."

No comments:

Post a Comment