സ്നേഹികള്‍ക്കൊരു അക്ഷരോദ്യാനം

സ്നേഹികള്‍ക്കൊരു അക്ഷരോദ്യാനം
പൊടുന്നനേ പൂക്കുന്ന പൂക്കള്‍

മലയാള സിനിമയില്‍ മാറ്റത്തിന്റെ മണമടിക്കുന്നു.


ഉപ്പും കുരുമുളകും ,കമ്ബി പൊട്ടിയ വയലിനും, പപ്പുവിന്റെ കാമവും മാത്രം ചര്‍ച്ചയാക്കുന്ന ദൃശ്യമാധ്യമങള്‍ ചെയ്യുന്നത് വലിയ അനീതിയാണ്. കഴിഞയാഴ്ച പുറത്തിറങിയ മമ്മുട്ടി ചിത്രമായ ബോംബെ മാര്‍ച്ച് 12 പ്രമേയം കൊണ്ടും കാലിക പ്രസക്തി കൊണ്ടും ശ്രദ്ധിക്കപ്പെടേണ്ട ഒരു ചിത്രം പക്ഷെ നിര്‍ഭാഗ്യവഷാല്‍ അത് ശ്രദ്ധിക്കപ്പെടാതെ പോയി. അതിനു പ്രധാന കാരണക്കാര്‍ ജനങളുടെ ജീവിത അജണ്ട നിശ്ചയിക്കുന്ന മാധ്യമ തമ്ബുരാക്കന്മാര്‍ തന്നെ.
ബാബുജനാര്ദ്ധനന്‍ സംവിധാനം നിര്‍വഹിച ബോംബെ മാര്‍ച്ച് 12 എന്ന സിനിമ ഇന്നു ഇന്ത്യയില്‍ നടക്കുന്ന സ്പോണ്സെര്ഡ് സ്ഫോടന പരമ്ബരകളെക്കുറിചും അതിന്റെ പേരില്‍ ജയിലിലടക്കപ്പെടുന്ന നിരപരാധികളായ മുസ്ലിം യുവാക്കളുടെയും അവരുടെ കുടുമ്ബങളുടെയും പചയായ ജീവിത നോവുകളെ കുറിചുമാണു പറയുന്നത്. ഭരണകൂടം ശമ്ബളം ​കൊടുത്ത് വിടുന്ന ഐ ബി ശൈഖുമാരും ഉസ്താദുമാരും ചേര്ന്ന് വല വീശി മുസ്ലിം ചെറുപ്പക്കാരെ തിരഞു പിടിച് ഭീകരരാക്കുന്നത് സിനിമയില്‍ വളരെ വ്യക്തമായി ചിത്രീകരിചിരിക്കുന്നു.
മുസ്ലിമായിപ്പോയി എന്നതിന്റെ പേരില്‍ ജയിലില്‍ കഴിയുന്ന ആയിരക്കണക്കിനു ചെറുപ്പക്കാരുണ്ട് ഇന്ത്യയില്. അവരുടെ വേദനകളാണു സമദാനിയിലൂടെയും സമീറിലുടെയും സിദ്ധീക്കിലുടെയും സിനിമ പറയുന്നത്. കാരണങള്‍ ഒന്നും തന്നെ വേണ്ട ജന്മ നാട്ടില്‍ നിന്നെ വെടിവെചു കൊല്ലാന്‍ ഒന്നു മാത്രം മതി നിന്റെ പേരു എന്നത് ഷാജഹാനും തിരിചറിയുന്നു.
സത്യം പറയാന്‍ ആര്‍ജ്ജവം കാണിക്കുന്ന ഇത്തരം സിനിമകള്‍ നമ്മില്‍ പലരും കാണാതെ പോകുന്നു, അതുണ്ടാകരുത്. മലയാള സിനിമയില്‍ നല്ല മാറ്റങള്‍ സംഭവിചുകൊണ്ടിരിക്കുന്നു. ആ മാറ്റങളെ നമുക്ക് സ്വാഗതം ചെയ്യാം. ബോംബെ മാര്‍ച്ച് 12 നമുക്ക് കണ്ട് ആ മാറ്റത്തെ പ്രോല്സാഹിപ്പിക്കാം.
അതിക വായനക്ക് സത്യസന്ധത കൊണ്ട് വ്യത്യസ്ഥമാകുന്ന ഒരു മലയാള സിനിമ

1 comment:

  1. ഇന്ത്യാവിഷനിൽ ബോക്സ് ഓഫീസ് പരിപാടി ഒരു ചെറിയ റിവ്യൂ കണ്ടിരുന്നു........


    രതി നിർവേദത്തിനു വേണ്ടി മണിക്കുറോള്ളം ചർച്ചകൾ ചെയ്യുന്ന മാധ്യമപ്പട... നല്ലതൊന്നും മലയാളിക്കു നൽക്കില്ലല്ലോ.....

    ReplyDelete