സ്നേഹികള്‍ക്കൊരു അക്ഷരോദ്യാനം

സ്നേഹികള്‍ക്കൊരു അക്ഷരോദ്യാനം
പൊടുന്നനേ പൂക്കുന്ന പൂക്കള്‍

ആയിശാ എനിക്ക് ദാഹിക്കുന്നു.

വരണ്ടുണങ്ങിയ ചുണ്ടില്‍ അല്‍പം ദാഹജലം പകരൂ...
ആയിശാ മരണത്തെ എനിക്ക് ഭയമില്ല നിന്റെ മടിയില്‍ കിടന്നാകുമ്പോള്‍ ഞാനതില്‍ മറ്റൊരു ജീവിതം കാണുന്നു.
ആയിശാ എനിക്ക് ദാഹിക്കുന്നു.
നീ എങ്ങോട്ട് പോകുന്നു.? വെള്ളമെടുത്ത് വരുമ്പോഴേക്കും ഞാന്‍ മരിക്കുമോ ആയിശാ..? എന്നെക്കൂടി കൊണ്ടു പോകൂ... നിനക്കെന്നെ ഒറ്റയ്ക്ക് കൊണ്ട് പോകാന്‍ കഴിയുമോ.? യാ.. അല്ലാഹ്
ആയിശാ നീ എന്നെ മുറുക്കി പിടിക്കുമോ, എന്നെ നിന്നോട് ചേര്‍ത്ത് പിടിക്കുമോ.? വലത് കൈക്ക് മുകളില്‍ പിടിക്കരുത്. അവിടെ വെടിയുണ്ട തറച്ച് വൃണം പഴുത്തിരിക്കുന്നു, എനിക്ക് നോവും.
ഇങ്ങ് അടുത്ത് വരൂ, നിന്റെ തോളിലൂടെ ഞാനെന്റെ ഇടത് കൈയ്യിടാം അതാകുമ്പോള്‍ മുറിഞ്ഞ് പോയ ഇടതു കാലിന് പകരം നിന്റെ ശരീരം എനിക്ക് താങ്ങാകും. ഇതെന്തു പറ്റി നിന്റെ കണ്ണിനു താഴെ ഒരു മുറിവുണ്ടല്ലോ, രക്തം ഒലിക്കുന്നു.
ആയിശാ എനിക്ക് ദാഹിക്കുന്നു.
എന്നെ ഇവിടെ തനിച്ചാക്കി പോകല്ലേ. അടുത്ത് വരൂ ആയിശാ, ഇവിടെ നിന്ന് എഴുന്നേല്‍ക്കാന്‍ എനിക്ക് കഴിയില്ലെന്ന് നിനക്കറിഞ്ഞൂടെ.
ആയിശാ എനിക്ക് ദാഹിക്കുന്നു.
ഇപ്പോഴത് മരണത്തിന് മുന്‍പുള്ള അവസാന തുള്ളിക്കായുള്ള ദാഹമാണ്. എന്നുമെനിക്ക് അടങ്ങാത്ത ദാഹമാണ് ആയിശാ...
ഒരു ദാഹവും ശമിച്ചില്ല ഇതുവരെ, ഒടുവിലിതെങ്കിലും...?
ഉമ്മയുടെ മാറില്‍ നിന്നും അമ്മിഞ്ഞ നുണഞ്ഞ് ദാഹം തീര്‍ക്കും മുന്‍പ് ആരൊക്കയോ ചേര്‍ന്ന് ആ മാറിടം പിളര്‍ന്നിരുന്നു. മുട്ടിലിഴഞ്ഞ് കാലം കഴിക്കുമ്പോള്‍ ദാഹം ബാക്കിയായിരുന്നു. തുണികൊണ്ട് മണ്ണില്‍ കുറ്റി തറച്ച് ഉയര്‍ത്തിയ കൂടുകള്‍ക്കുള്ളില്‍, ചുറ്റും വലിഞ്ഞു കെട്ടിയിരിക്കുന്ന ആ പിണഞ്ഞ കമ്പിവേലികള്‍ക്കുള്ളില്‍ എത്രയെത്ര ദാഹങ്ങളാണ് ഞാനും നീയും സഹിച്ചത്. വല്ലപ്പോഴും എറിഞ്ഞു തരുന്ന പൊതിച്ചോറില്‍ പങ്ക് വെച്ച് ബാക്കിയാകുന്ന ആ കടലാസ് ചേര്‍ത്ത് പട്ടം പറത്താനൊരുങ്ങുമ്പോള്‍ വട്ടമിട്ട് പറക്കുന്ന കറുത്ത വിമാനങ്ങള്‍ എത്ര വട്ടമാണ് ആകാശത്ത് പട്ടത്തിന്റെ വഴിമുടക്കിയത്.
ആയിശാ എനിക്ക് ദാഹിക്കുന്നു.
ഒടുങ്ങാത്ത ഈ ദാഹങ്ങളൊക്കെയും ഇന്നത്തോടെ ഒടുങ്ങുമോ.?
എന്റെ രക്തം കൊണ്ട് മാത്രം ഈ നാടിന്റെ സ്വാതന്ത്ര ദാഹം ശമിക്കുമോ ആയിശാ. റുബീനയും ശാരിക്കും അബൂദ്ദറും ഒക്കെ വേലിക്ക് പുറത്ത് ചാടി കോപ്പ് കൂട്ടുന്നുണ്ട്. ഈ ദാഹത്തിനിനി അതികമായസ്സില്ല.
ആയിശ നീ എന്തിനാണ് കരയുന്നത്. ഒരു കാലു മാത്രമല്ലേ എനിക്ക് നഷ്ടമായിട്ടൊള്ളൂ. ആയുസ്സുണ്ടെങ്കില്‍ ശൈഖ് യാസീനെപ്പോലെ ഞാനെന്റെ അവസാനം ശ്വാസം വരേയും പൊരുതും. ഒരു ദാഹവും ഇനി ബാക്കിയാകാന്‍ പാടില്ല. ആയിശാ കരയല്ലേ... ഞാനിത് ആഗ്രഹിക്കുന്നു. നീ കാണുന്നില്ലേ അതാ ആകാശത്ത് പച്ചക്കിളികളും മുല്ലപ്പൂക്കളും തേനരുവികളും നമ്മളെ നോക്കുന്നത്...
ആയിശാ.... യാ അല്ലാഹ്...
അവളെന്റെ ചുണ്ടിലേക്ക് അടുക്കുമ്പോഴേക്കും ഞാനിങ്ങ് എത്തിയിരുന്നു. കണ്ണിനു താഴെ മുറിഞ്ഞ ചോരപ്പാടുകള്‍ അവളുടെ ചുണ്ടിനെ ഒന്നുകൂടി ചുവപ്പിച്ചിരുന്നു.
'അബ്ദുല്ലാ... അബ്ദുല്ലാ..'
'ഉബൈദല്ലേ ആ ഓടി വരുന്നത്, എന്നെയാണല്ലോ അവന്‍ വിളിക്കുന്നത്. ഉബൈദ് നീ വളരെ സന്തോഷത്തിലാണല്ലോ.'
' ഈ സ്വര്‍ഗത്തില്‍ നമുക്ക് സന്തോഷം മാത്രമല്ലേയൊള്ളൂ, അബ്ദുല്ലാ നിനക്കൊരു സന്തോഷ വാര്‍ത്ത'
'പറയൂ ഉബൈദ് എന്താണത്.?'
'നിന്റെ ആയിശ വരുന്നു.'
'യാ അല്ലാഹ്.. അവള്‍ എവിടെയെങ്കിലും വരി നില്‍ക്കുകയാണോ ഉബൈദ്.?'
'അല്ല അവള്‍ നേരെ ഇങ്ങോട്ടാണ് വരുന്നത്, നിന്റെ ആയിശ രക്തസാക്ഷിയാണ്.'
' അല്‍ ഹംദുലില്ലാഹ്'
' തെല്‍ അവീവിലെ IDFന്റെ ക്യാമ്പിലേക്ക് നീല ജീന്‍സും വെളുത്ത ടീ ഷര്‍ട്ടും ചുണ്ടില്‍ ചുകപ്പും കവിളുകളില്‍ പനിനീര്‍ പൂവിന്റെ നിറവും പൂശിയാണവള്‍ കടന്നു ചെന്നത്. കയ്യില്‍ മുറുക്കിപ്പിടിച്ച റോസാപ്പൂവ് കാവല്‍ നില്‍ക്കുന്നവന്റെ കവിളില്‍ താലോടിയവള്‍ അകത്ത് കടന്നു, പിന്നെ നിമിഷ നേരം കൊണ്ട് പൊട്ടിച്ചിതറി 14 എണ്ണം തീര്‍ന്നു.
ദാ നിന്റെ ആയിശ എത്തിയല്ലോ.'
'എന്റെ അബ്ദുല്ലാ നിന്റെ ദാഹമൊക്കെയും തീര്‍ന്നുവോ..?'
'ഇല്ല ആയിശാ ഒരു ദാഹമിപ്പോഴും ബാക്കിയായുണ്ട്.'
അബ്ദുല്ല ആയിശയുടെ അരക്കെട്ടിലേക്ക് കൈ ചേര്‍ത്ത് പിടിച്ചു. ഇടത് കണ്ണിനെ മറച്ച് വീണു കിടക്കുന്ന അവളുടെ മുടിത്തലപ്പുകള്‍ മൃദുലമായി മാറ്റി.
ആയിശ അബ്ദുല്ലയുടെ കണ്ണുകളിലേക്ക് നോക്കി. 'ഒരു ദാഹമിപ്പോഴും ബാക്കിയായുണ്ട്.'
ആയിശയുടെ ചുണ്ടുകളില്‍ അമര്‍ത്തി ചുമ്പിച്ചു...
സ്വര്‍ഗീയ സദസ്സിലെ ഉര്‍വ്വശിമാര്‍ നാണത്താല്‍ കണ്ണുകള്‍ താഴ്ത്തി. താഴ് ഭാഗത്ത് കൂടി ഒഴുകുന്ന അരുവികള്‍ പുളകിതരായി...
ഭൂമിയില്‍ നിന്നിനിയും ആയിശമാരും അബ്ദുല്ലമാരും സ്വര്‍ഗത്തിലേക്ക് ഉയിര്‍കൊള്ളട്ടെ.

No comments:

Post a Comment